10/10/25
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം വിരമിക്കില്ലെന്നു വിവരം. ടെസ്റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളിൽനിന്ന് നേരത്തേതന്നെ വിരമിച്ച താരങ്ങൾ കുറച്ചു കാലം കൂടി ഏകദിന ക്രിക്കറ്റിൽ തുടരുമെന്നാണു ആരാധകരുടെ പ്രതീക്ഷ. 2027ലെ ഏകദിന ലോകകപ്പ് കളിക്കണമെന്ന് കോലിക്കും രോഹിതിനും ആഗ്രഹമുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും മത്സരങ്ങളുണ്ട്.