23/10/25
പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യാ സഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ ആഴ്ചകളോളം നീണ്ട തർക്കത്തിനൊടുവിലാണ് തേജസ്വിയെ പ്രതിപക്ഷമഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്നയിൽ നടന്ന ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പത്രസമ്മേളനത്തിൽ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.