23/10/25
സലാല: സലാലയിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ 'കണ്ണൂർ സ്ക്വാഡ്' ഹംദാൻ പ്ലാസയിൽ 'കണ്ണൂരോണം പൊന്നോണം' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കണ്ണൂർ സ്ക്വാഡ് പ്രസിഡണ്ട് ഷിജു ശശിധരൻ അധ്യക്ഷനായ ചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിൽ എജൻ്റ് ഡോ കെ സനാതനൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ തുംറൈത്ത് പ്രസിഡൻ്റ് റസൽ മുഹമ്മദ്, ആശിഖ് അഹ്‌മദ് എന്നിവർ ആശംസകൾ അറിയിച്ചു.
വാദ്യം സലാലയുടെ വാദ്യമേളത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ വിവിധ കലാ, കായിക പരിപാടികൾ അരങ്ങേറി. ചടങ്ങിൽ വിപിൻദാൻ (ഇന്ത്യൻ സ്കൂൾ) ഡോ. അനീഷ് കുമാർ (ബദർ അൽ സമ) ഷാദ് (അൽ ആംറി) മുസ്തഫ (ഖൈറാത്ത് അൽ ജുനൂബ്) തുടങ്ങിയവർ പങ്കെടുത്തു. ആയിരത്തോളം കണ്ണൂർ നിവാസികൾ പങ്കെടുത്ത ചടങ്ങിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ സലാലയിലെ കണ്ണൂർ നിവാസികളായ കുട്ടികളെ അനുമോദിച്ചു. എക്സിക്യൂട്ടീവ് അംഗമായ സുഹാന സ്വാഗതവും ട്രഷറർ അയ്യൂബ് ഇരിക്കൂർ നന്ദിയും പറഞ്ഞു