24/10/25
ന്യൂയോർക്: യുഎസിൽ ഒരേ സമയം രണ്ട് സ്ഥലത്ത് ജോലി ചെയ്ത ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 15 വർഷം തടവ് ശിക്ഷ അനുഭവിക്കാനുള്ള വകുപ്പുകൾ ചുമത്തിയാണ് മെഹുൽ ഗോസ്വാമി എന്ന 39 കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ന്യൂയോർക്ക് സ്റ്റേറ്റ് ഓഫീസിലെ ഇൻഫർമേഷൻ ടെക്നോളജി സർവീസസിൽ വിദൂര ജീവനക്കാരനായിരുന്ന മെഹുൽ അതെ സമയം തന്നെ സ്വകാര്യ സെമികണ്ടക്ടർ കമ്പനിയായ ഗ്ലോബൽഫൗണ്ട്രീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവെന്നാണ് ആരോപണം.
മെഹുൽ ഗോസ്വാമി ഒരേ സമയം രണ്ട് മുഴുവൻ സമയ ജോലികൾ ചെയ്തതിലൂടെ 50,000 ഡോളറിലധികം (ഏകദേശം 41 ലക്ഷം രൂപ) വരുന്ന നികുതിദായകന്റെ പണം 'മോഷ്ടിച്ചു' എന്നാണ് ന്യൂയോർക്ക് ഇൻസ്പെക്ടർ ജനറൽ ലൂസി ലാങ് ആരോപിക്കുന്നത്.