25/10/25
റിയാദ് ∙ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഗ്ലോബൽ പാസ്‌പോർട്ട് സേവാ പതിപ്പ് 2.0 ഇന്ന് (ഒക്ടോബർ 24) മുതൽ സൗദി അറേബ്യയിലെ എല്ലാ അപേക്ഷകർക്കും ബാധകമാകുമെന്ന് റിയാദ് ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു. എല്ലാ പാസ്‌പോർട്ട് അപേക്ഷകരും പുതിയതായി നൽകിയിരിക്കുന്ന പ്രകാരമുള്ള മാർഗനിർദേശങ്ങൾ പാലിച്ചു വേണം തങ്ങളുടെ അപേക്ഷകൾ സമർപ്പിക്കേണ്ടതെന്നെും സ്ഥാനപതി കാര്യലയം ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ ഓർമിപ്പിച്ചു.