25/10/25
ദോഹ ∙ പാസ്‌പോർട്ട് അപേക്ഷകളിൽ ഫോട്ടോ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ദോഹയിലെ ഇന്ത്യൻ എംബസി. പാസ്‌പോർട്ട് സേവാ പോർട്ടൽ പുതുക്കലിന്റെ ഭാഗമായി, പാസ്‌പോർട്ട് പുതുക്കുമ്പോഴോ പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോഴോ എല്ലാ അപേക്ഷകരും ഐസിഎഒ (ICAO) മാനദണ്ഡങ്ങൾക്കനുസൃതമായ ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു.