29/10/25
ദുബായ് ∙ അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ബോളിവുഡ് സൂപ്പർ താരം ഷാറുഖ് ഖാന് യുഎഇയിൽ നിന്ന് അപൂർവ സമ്മാനം. ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചാണു പിറന്നാൾ ആഘോഷിക്കുന്നത്. ഷാറുഖിന്റെ ബ്ലോക്ക് ബസ്റ്ററുകളായ ദിൽ സേ, ദേവദാസ്, മേം ഹൂം നാ, ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ് മുതൽ ജവാൻ വരെയുള്ള ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. യഷ് രാജ് ഫിലിംസാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.