29/10/25
മക്ക ∙ ഒരു മാസത്തിനിടെ 1.17 കോടി തീർഥാടകർ ഉംറ നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രാലയം. ഇതിൽ 15 ലക്ഷത്തിലേറെ പേർ രാജ്യാന്തര തീർഥാടകരാണ്. ഡിജിറ്റൽവൽക്കരണം ഉൾപ്പെടെ തീർഥാടകർക്കുള്ള സേവനവും സൗകര്യങ്ങളും മെച്ചപ്പെടുത്തിയതാണ് ഉംറ നിർവഹിക്കുന്നവരുടെ എണ്ണം കൂടാൻ കാരണം.