29/10/25
മസ്കത്ത് ∙ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾക്ക് മികച്ച നേട്ടം. ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. അതേസമയം, ഒമാൻ നാലും സൗദി അഞ്ചും കുവൈത്ത് ഏഴും ബഹ്റൈൻ ഒൻപതും യുഎഇ പത്തും സ്ഥാനത്തെത്തി. രാത്രിയില്‍ തനിച്ച് നടക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് നിര്‍ണയിക്കാന്‍ 144 രാജ്യങ്ങളിലായി 1,44,000 ലേറെ ആളുകളിൽ സർവേ നടത്തി തയാറാക്കിയ ഗാലപ്പ് ഗ്ലോബല്‍ സേഫ്റ്റി റിപ്പോർട് 2025 ആണ് പുറത്തുവന്നത്.