30/10/25
ദോഹ ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ദിവസത്തെ സന്ദർശനത്തിനായി ഖത്തറിൽ എത്തി. പ്രാദേശിക സമയം 6:10ന് ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഖത്തർ ഇന്ത്യൻ അംബാസഡറും ലോക കേരള സഭാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. വൈകുന്നേരം അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന 'മലയാളോത്സവം 2025' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.