30/10/25
പട്‌ന: ബിഹാറില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. മുസാഫര്‍പൂരില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും റാലിയില്‍ സംബന്ധിച്ചിരുന്നു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ തേജസ്വി യാദവ് പരിഹസിച്ചു. ‘റിമോട്ട് കണ്‍ട്രോള്‍ വഴി’ സംസ്ഥാനം ഭരിക്കുന്ന ബിജെപി ജെഡിയു നേതാവിനെ പാവയാക്കുകയാണെന്ന് തേജസ്വി പറഞ്ഞു. ബീഹാറില്‍ വോട്ട് തേടുകയും ഗുജറാത്തില്‍ മാത്രം ഫാക്ടറികള്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന പുറത്തുനിന്നുള്ളവരുടെ (ബഹാരി) നിയന്ത്രണത്തിലുള്ള സര്‍ക്കാരിനെ നമ്മള്‍ ബിഹാറികള്‍ പുറത്താക്കണം. തേജസ്വി യാദവ് ആവശ്യപ്പെട്ടു.