31/10/25
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച അക്കൗണ്ടുകള്‍ കണ്ടെത്തി. പ്രതികള്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവരാണെന്നാണ് കണ്ടെത്തല്‍. വിവിധ കേസുകളിലായി 382ല്‍ അധികം എഫ്‌ഐആറുകള്‍ ഇട്ടു. കണ്ണികള്‍ കേരളത്തില്‍ മാത്രമായിരിക്കില്ലെന്നും വിദേശത്തുനിന്നടക്കം ഉള്ളവര്‍ ഉണ്ടാകുമെന്നും എഡിജിപി എസ്. ശ്രീജിത് പറഞ്ഞു. രണ്ടായിരത്തോളം ആളുകളെ നിരീക്ഷിച്ചതായും വ്യാപകമായ സൈബര്‍ ഓപ്പറേഷന്‍ ആണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.