31/10/25
മെൽബൺ: ഓസീസിനെതിരായ രണ്ടാം ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടപ്പെട്ടു. ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ശുഭ്മാൻ ഗില്ലും സഞ്ജു സാംസണും സൂര്യകുമാർ യാദവും തിലക് വർമയുമാണ് പുറത്തായത്. 5.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിലാണ് ടീം.പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഇന്ത്യ ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തിയപ്പോൾ ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. ജോഷ് ഫിലിപ്പിന് പകരം മാത്യു ഷോർട്ട് ടീമിലെത്തി. ആദ്യം ശുഭ്മാൻ ഗില്ലാണ് മടങ്ങിയത്. 10 പന്ത് നേരിട്ട താരത്തിന് അഞ്ച് റൺസ് മാത്രമാണ് കണ്ടെത്താനായത്. പിന്നാലെ സഞ്ജു സാംസണാണ് ബാറ്റിങ്ങിനിറങ്ങിയത്. സ്ഥാനക്കയറ്റം കിട്ടി വൺഡൗണായി എത്തിയെങ്കിലും സഞ്ജു നിരാശപ്പെടുത്തി. നാല് പന്തിൽ രണ്ട് റൺസ് മാത്രമാണ് താരം നേടിയത്.