31/10/25
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിൻസ് ആൻഡ്രുവിനെതിരെ കടുത്ത നടപടിയുമായി ബക്കിംഗ്ഹാം കൊട്ടാരം. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈൻസുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രിൻസ് ആൻഡ്രുവിന്റെ രാജകീയ പദവികളും സൈനിക ബഹുമതികളും പിന്‍വലിച്ചതായി കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു.
രാജ്ഞി നടപടി അംഗീകരിച്ചു. പ്രിൻസ് ആൻഡ്രുവിന് ഇനി “ഹിസ് റോയൽ ഹൈനെസ്” (His Royal Highness) എന്ന ബഹുമതി ഉപയോഗിക്കാൻ അനുവാദമുണ്ടാവില്ല. അദ്ദേഹത്തിന്റെ സൈനിക പദവികളും സാമൂഹ്യ സേവന സംഘടനകളിലെ പരമ്പരാഗത സ്ഥാനങ്ങളും എടുത്തുകളയുകയും ചെയ്തു. 68 കാരനായ അദ്ദേഹം ഇനി ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ എന്നാവും അറിയപ്പെടുക.