editor
ഐ പി എൽ 2026 ന് മുന്നോടിയായി നടന്ന മിനി താരലേലത്തിൽ എല്ലാവരെയും ഞെട്ടിച്ച നീക്കമായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ ആഖിബ് നബി ദറിനെ സ്വന്തമാക്കാനുള്ള നീക്കം. 8.4 കോടി രൂപയ്ക്കാണ് ഡൽഹി ആഖിബിനെ വാങ്ങിയത്.
അടിസ്ഥാന വില 30 ലക്ഷം രൂപയാണ് ആഖിബിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതിന്റെ 28 മടങ്ങ് ഉയര്‍ന്ന വിലയ്ക്കാണ് അദ്ദേഹം വിറ്റുപോയത്. 29കാരനായ ഇദ്ദേഹം ആദ്യമായാണ് ഐപിഎല്‍ കരാര്‍ നേടുന്നത്. ജമ്മു കശ്മിരിലെ ബാരമുള്ളയില്‍ നിന്നുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറാണ്.