ന്യൂഡൽഹി: വ്യാപാരമേഖലയിൽ ഇന്ത്യയുമായി കൈകോർത്ത് ഗൾഫ് രാജ്യങ്ങൾ. ആഗോളവാണിജ്യമേഖല വ്യാപാരയുദ്ധങ്ങൾക്കും തീരുവ പ്രതിസന്ധിക്കുമിടെ കുരുങ്ങി കിടക്കുന്ന വേളയിൽ, ഗൾഫ് രാജ്യങ്ങൾ ഇന്ത്യയുടെ തന്ത്രപ്രധാന വിപണിയായി മാറാൻ പോകുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര കൂട്ടാളിയാകും ഗൾഫ് കോഓപറേഷൻ കൗൺസിൽ (GCC) എന്ന ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിവ അടങ്ങുന്ന ആറ് പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ഒപ്പുവെക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.