21/03/2026
Bipin P Sumesh
ഒറ്റയടിക്ക് ഇന്നു കേരളത്തിൽ പവൻ വില 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയിലെത്തി. ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില. 275 രൂപ താഴ്ന്ന് 13,380 രൂപയാണ് ഗ്രാമിന്.ജനുവരി 29ന് കുറിച്ച 1,31,160 രൂപയാണ് കേരളത്തിൽ പവൻ്റെ റെക്കോർഡ്. അതിനുശേഷം 24,120 രൂപ കുറഞ്ഞു. ഗ്രാമിന് 16,395 രൂപയെന്ന റെക്കോർഡിൽ നിന്ന് കുറഞ്ഞത് 3,015 രൂപ. ഇറാനെതിരെ യുഎസ്-ഇസ്രയേലി സഖ്യം ആക്രമണം തുടങ്ങിയത് ഫെബ്രുവരി അവസാനമാണ്.
ശേഷം മാർച്ചിൽ ഇതുവരെ പവന് 16,680 രൂപ കുറഞ്ഞു, ഗ്രാമിന് 2,085 രൂപയും.