21/03/2026
Albin T John
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും ഹോർമൂസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾ കൂടി യാത്ര തുടരും കഴിഞ്ഞ 24 മണിക്കൂറായി ഈ പാതയിലൂടെയുള്ള അസംസ്കൃത എണ്ണ കയറ്റുമതി തടസ്സപ്പെട്ട സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ ഇളവ് നൽകിയതായാണ് സൂചന.
യുഎഇയിലെ ഷാർജയ്ക്ക് സമീപം നിലയുറപ്പിച്ചിട്ടുള്ള 'പൈൻ ഗ്യാസ്', 'ജഗ് വസന്ത് എന്നീ ഇന്ത്യൻ ടാങ്കറുകളാണ് ഹോർമൂസ് കടലിടുക്ക് കടക്കാൻ തയ്യാറെടുക്കുന്നത്. ഇറാൻ അമേരിക്ക യുദ്ധം പശ്ചാത്തലമാക്കി ഹോർമൂസ് കടലിടുക്ക് വഴി ചരക്കുനീക്കം അനുവദിക്കില്ലെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.