• 'ചിലപ്പോള്‍ അവര്‍ ഒരു ദിവസം ഇന്ത്യക്ക് എണ്ണ വില്‍ക്കും!'പാകിസ്താന്റെ എണ്ണപ്പാടശേഖരങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള കരാറില്‍ ഒപ്പിട്ടെന്നുള്ള പ്രഖ്യാപനത്തോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്ത ഈ വാചകം ഇന്ത്യയ്ക്കുള്ള ഒളിയമ്പായിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനുള്ള അതൃപ്തിയാണ് ട്രംപിന്റെ വാക്കുകളില്‍ മുഴച്ചുനിന്നിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 25 ശതമാനം ഇറക്കുമതിത്തീരുവയും റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ പിഴച്ചുങ്കവും ചുമത്തിയിട്ടും അതൃപ്തി തീരാതെയാണ് പാകിസ്താനുമായി നിര്‍ണായക വ്യാപാരക്കരാറില്‍ യുഎസ് ഒപ്പുവച്ചത്. എന്നിട്ടും കെറുവ് തീരാതെ മറ്റൊന്നുകൂടി ട്രംപ് പറഞ്ഞു, ഇന്ത്യയും റഷ്യയും ചത്ത സമ്പദ്‌വ്യവസ്ഥ(ഡെഡ് ഇക്കോണമി)യാണെന്നും അവരുടെ വ്യാപാരബന്ധത്തില്‍ തനിക്ക് താത്പര്യമില്ലെന്നും..ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍, ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണശേഖരം അവകാശപ്പെടാനില്ലാത്ത പാകിസ്താന് അത് വികസിപ്പിക്കാന്‍ കരാറിലൂടെ കൈകൊടുക്കുന്ന യുഎസ് നടപടി പാകിസ്താനുമായുള്ള വ്യാപാരക്കരാര്‍ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും ഇന്ത്യക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നും മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കും.

MOST POPULAR

UAE NEWS

1/11/25

ഹൃദയസ്പർശിയായ സ്നേഹം വിളമ്പി ഷെയ്ഖ് മുഹമ്മദ്

ദുബായ് ∙ ഒരു രാജ്യം സ്നേഹത്തോടെ ആദരിക്കുന്ന നേതാവിന്റെ വിനയം ഒരു നിമിഷംകൊണ്ട് ലോകം കണ്ടറിഞ്ഞ കാഴ്ച! യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മാളിലൂടെ നടന്നുപോകുമ്പോൾ ഒരു സ്ത്രീക്ക് വഴിയൊരുക്കാൻ വേണ്ടി സ്വയം നിന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.

QATAR NEWS

31/10/25

സർക്കാരിന്റെ പ്രഖ്യാപനത്തെ തുടർന്ന് സ്ത്രീകൾ തെരുവിൽ ആഹ്ലാദപ്രകടനം നടത്തുന്നു: മുഖ്യമന്ത്രി

ദോഹ ∙ വികസനത്തോടൊപ്പം ക്ഷേമത്തിനും മുൻതൂക്കം നൽകിയതാണ് കഴിഞ്ഞ 9 വർഷത്തെ ഭരണ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 600 രൂപ മാത്രമായിരുന്ന ക്ഷേമ പെൻഷൻ 18 മാസം കുടിശികയായിരിക്കുമ്പോഴാണ് 2016ൽ തന്റെ സർക്കാർ അധികാരമേറ്റത്. കുടിശിക മുഴുവൻ കൊടുത്തു തീർക്കലായിരുന്നു മന്ത്രിസഭയുടെ ആദ്യ അജൻഡ. പിന്നീട് അതു വർധിപ്പിക്കാൻ തീരുമാനിച്ചു. 1600 രൂപവരെയായി. വീണ്ടും വർധിപ്പിച്ച് 2000 രൂപയാക്കി. കേരളം അതിദാരിദ്രരില്ലാത്ത സംസ്ഥാനമായതിൽ ക്ഷേമ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദോഹയിൽ സംഘടിപ്പിച്ച മലയാളോൽസവം പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

OMAN NEWS

1/11/25

ഒമാനിലെ ആദ്യ ദേശീയ ശാസ്ത്ര ജേണൽ ഫോറം സമാപിച്ചു

മസ്‌കത്ത്‌ : അക്കാദമിക് പ്രസിദ്ധീകരണത്തിന്റെ നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒമാനിലെ ആദ്യ ദേശീയ ശാസ്ത്ര ജേണൽ ഫോറം മസ്‌കത്തിൽ സമാപിച്ചു. ശാസ്ത്ര ജേണൽ കൈകാര്യം ചെയ്യാനും ഗുണനിലവാരം മെച്ചപ്പെടുത്താനും നൂതനരീതി സ്വീകരിക്കുന്നതിൽ ഊന്നൽ നൽകുന്നതായിരുന്നു ഫോറം. മോഡേൺ കോളേജ് ഓഫ് ബിസിനസ് ആൻഡ് സയൻസുമായി സഹകരിച്ച് ഉന്നതവിദ്യാഭ്യാസ ഗവേഷണ മന്ത്രാലയമാണ് ദ്വിദിന ഫോറം സംഘടിപ്പിച്ചത്. മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. സെയ്ഫ് ബിൻ അബ്ദുള്ള അൽ ഹദബി ഉദ്ഘാടനം ചെയ്തു.

KUWAIT NEWS

1/11/25

കുവൈത്തിൽ ലഹരി കടത്തൽ കേസുകൾ 90 ശതമാനം കുറഞ്ഞു

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വ്യാപാരികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളുമായി കുവൈത്ത് മുന്നോട്ട്. ലഹരിക്കടത്തും വ്യാപാരവും പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ നിയമം നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസുഫ് അൽ സഊദ് അൽ സബാഹ് അറിയിച്ചു. സാമൂഹിക സുരക്ഷയും പൊതുജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിലാണ് ഈ നിയമഭേദഗതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയ കണക്കുകൾ പ്രകാരം, ശക്തമായ സുരക്ഷാ പരിശോധനകളും അതിർത്തി നിയന്ത്രണങ്ങളും ഫലപ്രദമായതോടെ 2025-ൽ ലഹരി കടത്തൽ കേസുകൾ 90 ശതമാനം വരെ കുറഞ്ഞു.

BAHRAIN NEWS

1/11/25

‘നൂറോളം വനിതാ ടീച്ചർമാർക്കിടയിലെ ഏക പുരുഷാധ്യാപകൻ;

പ്രവാസം ഒരുകാലത്തും എന്റെ സ്വപ്നമായിരുന്നില്ല. അധ്യാപനത്തോടുള്ള അടങ്ങാത്ത അഭിനിവേശം, എന്നെ കേരളത്തിലെ വിവിധ വിദ്യാലയങ്ങളിൽ എത്തിച്ചു. എന്നാൽ, വിവാഹാനന്തരം എന്റെ ജീവിതത്തിന്റെ ക്യാൻവാസ് വലുതായി. അസമിലെയും പിന്നീട് അരുണാചൽ പ്രദേശിലെയും വന്യമായ ഭൂപ്രകൃതിയിലേക്ക് അധ്യാപകനായി ചേക്കേറി. ആറ് പച്ചക്കുന്നുകൾക്ക് നടുവിലെ സിയോം വാലി പബ്ലിക് സ്കൂളിലെ സേവനത്തിനിടയിലാണ്, തികച്ചും ആകസ്മികമായി പ്രവാസം എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.

KERALA NEWS

1/11/25

പോറ്റിയ്ക്ക് സ്വർണo കൈവശപ്പെടുത്താൻ അവസരം ഒരുക്കി, വെറും ചെമ്പ് പാളികളെന്ന് എഴുതി; സുധീഷ് കുമാര്‍ റിമാന്‍ഡിൽ

പത്തനംതിട്ട ∙ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാര്‍ റിമാന്‍ഡിൽ. രാവിലെ സുധീഷ് കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി ഇന്നലെ വൈകിട്ട് മുതൽ സുധീഷ് കുമാറിനെ ചോദ്യം ചെയ്യുകയായിരുന്നു.

INDIA NEWS

1/11/25

ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ ആവശ്യപ്പെട്ടു.

ന്യൂഡൽഹി∙ ദേശീയ തലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പ്രവീൺ ഖണ്ഡേവാൽ കത്ത് അയച്ചിട്ടുണ്ട്. നമ്മുടെ പാരമ്പര്യത്തിലേക്കു തിരിച്ചുപോകണമെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. മഹാഭാരതത്തിൽ പാണ്ഡവരുടെ തലസ്ഥാനമായിരുന്നു ഇന്ദ്രപ്രസ്ഥ. പാണ്ഡവരുടെ പ്രതിമകൾ തലസ്ഥാനത്ത് സ്ഥാപിക്കണമെന്നും ഖണ്ഡേവാൽ ആവശ്യപ്പെട്ടു.

WORLD NEWS

3/11/25

ഇന്ത്യ–കാനഡ സഹകരണം: മികച്ച പുരോഗതിയെന്ന് മാർക്ക് കാർണി

ന്യൂയോർക്ക് ∙ വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളിൽ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ വ്യാപാരചർച്ച വഴിമുട്ടിയതിനിടെയാണ് മറ്റു രാജ്യങ്ങളുമായി കൈകോർക്കാൻ കാനഡയുടെ ഊർജിത ശ്രമം.

BUSINESS NEWS

31/10/25

സ്വർണവില വീണ്ടും കൂടി

കൊച്ചി: തുടർച്ചയായി കുറഞ്ഞ സ്വർണവില വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണയാണ് വില വർധിച്ചത്. ഇന്ന് രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായി. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വർധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

SPORTS NEWS

29 വയസ്സ്, അൺ ക്യാപഡ്; എന്നിട്ടും DC നൽകിയത് 8.4 കോടി ; ആരാണ് ആഖിബ് നബി?

ഐ പി എൽ 2026 ന് മുന്നോടിയായി നടന്ന മിനി താരലേലത്തിൽ എല്ലാവരെയും ഞെട്ടിച്ച നീക്കമായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ ആഖിബ് നബി ദറിനെ സ്വന്തമാക്കാനുള്ള നീക്കം. 8.4 കോടി രൂപയ്ക്കാണ് ഡൽഹി ആഖിബിനെ വാങ്ങിയത്. അടിസ്ഥാന വില 30 ലക്ഷം രൂപയാണ് ആഖിബിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതിന്റെ 28 മടങ്ങ് ഉയര്‍ന്ന വിലയ്ക്കാണ് അദ്ദേഹം വിറ്റുപോയത്. 29കാരനായ ഇദ്ദേഹം ആദ്യമായാണ് ഐപിഎല്‍ കരാര്‍ നേടുന്നത്. ജമ്മു കശ്മിരിലെ ബാരമുള്ളയില്‍ നിന്നുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറാണ്.

PRAVASAM NEWS

31/10/25

പ്രവാസികളെ ചേർത്തുപിടിച്ച 10 വർഷം: മുഖ്യമന്ത്രി

ദോഹ: പ്രവാസികളെ വലിയ തോതിൽ ചേർത്തുപിടിച്ച 10 വർഷമാണ്‌ കടന്നുപോയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ 739 കോടിയിലധികം രൂപ ക്ഷേമ പെൻഷനായി വിതരണം ചെയ്‌തു. കഴിഞ്ഞ ദിവസം 70 കോടി രൂപ കൂടി പ്രവാസി ക്ഷേമത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഖത്തറിൽ പറഞ്ഞു. ലോക കേരള സഭയുടെയും മലയാളം മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മലയാളോത്സവം 2025’ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Malayalam News is the first Malayalam language daily launched by KNOGHER for the Keralite diaspora across the Gulf. By doing so will create an unparalleled history in journalism both in the Gulf and in the Malayalam language Highly experienced journalists from various UAE based newspapers are working here
© 2025 KNOGHER, All Rights Reserved And subject to Terms of Use Agreement.